
കക്കട്ടിൽ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഡൽഹി ചാലോ മാർച്ചിനും
ഡിസിസിയുടെ നേതൃത്വത്തിൽ ഏഴാം തിയ്യതി കോഴിക്കോട്ട് നടക്കുന്ന ദേശ് ബഛാ വോ
റാലിക്ക് ഐക്യദാർഢ്യവുമായി കുന്നുമ്മൽ ഒതയോത്ത് മേഖലാ കോൺഗ്രസ്
കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി.പി.മൂസ ഉദ്ഘാടനം ചെയതു. എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.പി.അശോകൻ, ജമാൽ മൊകേരി ടി.വി.രാഹുൽ, എടത്തിൽ ദാമോദരൻ, വി.പി.മൊയ്തു, സി.കെ.കുഞ്ഞബ്ദുള്ള ഹാജി, കെ.കെ.അബ്ദുറഹ്മാൻ ഹാജി, വി.പി.സുഹറ, ബീന എലിയാറ, മനീഷ് പിലാച്ചേരി, പി.പി.സ്നിത, സി.കെ.മമ്മു, കെ.കെ.മനോജൻ, പി.പി.മോഹനൻ
സുപ്പി നീലിയോട്ട് എന്നിവർ പ്രസംഗിച്ചു.















