വില്യാപ്പള്ളി: ടൗണിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായ സംഭവത്തില്‍ പ്രതിഷേധവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പ്രകടനവും പൊതുയോഗവും
സംഘടിപ്പിച്ചു. ടൗണിലും പൊതുജനങ്ങള്‍ ഒത്തുചേരുന്ന മറ്റ് സ്ഥലങ്ങളിലും കോഴി മാലിന്യം ഉള്‍പ്പെടെയുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവുനായകള്‍ക്ക് എത്തിച്ചുനല്‍കുന്ന നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. മുമ്പ് തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് നായകള്‍ക്ക് ഭക്ഷണം നല്കാന് രണ്ട് ഫീഡിംഗ് പോയിന്റുകള്‍ നിശ്ചയിച്ചിരുന്നെങ്കിലും അവ ഉപയോഗിക്കാതെ ഇന്നും ടൗണിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യമാലിന്യം വലിച്ചെറിയുന്ന രീതി തുടരുകയാണെന്ന് പൊതുയോഗം കുറ്റപ്പെടുത്തി. തെരുവുനായകളുടെ അനിയന്ത്രിതമായ പെരുപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ജീവന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആര്‍ജെഡി ആവശ്യപ്പെട്ടു. ശ്രീജിത്ത്.കെ.കെ, ശശീന്ദ്ര ബാബു, ഇ.എം.നാണു, സച്ചിന് വില്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് സുരേഷ്.എം.ടി.കെ, ശശി.പി.കെ, ടി.എന്‍.രാജന്, പി.പി.രമേശന്, രാജേഷ് മലയില്‍, സുധീഷ്.എം.ടി.കെ, ടി.പി.വിനോദന്‍, ദേവദത്ത്, സ്നേഹില്‍ ശശി, സിന്ധു.ഒ.എം എന്നിവര്‍ നേതൃത്വം നല്കി.















