വള്ളിയാട്: വിഷരഹിത പച്ചക്കറി ഉല്‍പ്പാദനവും കാര്‍ഷിക സംസ്കാരവും കുരുന്നുകളില്‍ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് വള്ളിയാട് എംഎല്‍പി സ്കൂളില്‍ നടപ്പിലാക്കുന്ന ‘എന്റെ
ചെടി’ പദ്ധതിക്ക് വിത്തിറങ്ങി. കുട്ടികളില്‍ പ്രകൃതിയോടുള്ള സ്നേഹവും കാര്‍ഷിക അവബോധവും വളര്‍ത്താന്‍ ഉതകുന്ന പദ്ധതി തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്.വി.എം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ മുഹമ്മദ് നജാഹ്.കെ തൈ ഏറ്റുവാങ്ങി.
ഓരോ കുട്ടിയും തങ്ങളുടെ പേര് പതിച്ച ചട്ടിയില്‍ പച്ചക്കറി തൈ നട്ട് പരിപാലിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇതിലൂടെ മികച്ച കുട്ടി കര്‍ഷകനെ കണ്ടെത്തുകയും ചെയ്യുന്നു. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ആവശ്യമായ പച്ചക്കറി സ്വന്തം നിലയില്‍ ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യവും ഈ വേറിട്ട കാല്വെപ്പിന് പിന്നിലുണ്ടെന്ന് ഹെഡ്മിസ്ട്രസ് ജസ്ന.എ.ആര് ചടങ്ങില്‍ വ്യക്തമാക്കി.















