വടകര: പ്രശസ്ത അനൗണ്‍സറും കലാ കായിക മത്സരങ്ങളിലെ കമന്റേറ്ററും ആയിരുന്ന പ്രശാന്ത് കരിമ്പനപാലത്തിന്റെ അകാല നിര്യാണത്തില്‍ വടകര വോളി ലവേഴ്സ്
അനുശോചനം രേഖപ്പെടുത്തി. ചടങ്ങില്‍ വോളിബോള്‍ അസോസിയേഷന് എക്സി. വൈസ് പ്രസിഡന്റ് രാഘവന് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. അനിഷ്.വി.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.വി.വിജയന്, ഇസ്മായില്‍, ഹരീഷ്, സുജിത്, രാജിവന് എന്നിവര്‍ സംസാരിച്ചു.















