
പയ്യോളി: കുട്ടികളുടെ സമഗ്ര വികാസത്തിന് ഏറ്റവും നല്ല വഴിയാണ് നാടകമെന്ന് പ്രശസ്ത നാടക സംവിധായകനും ഈ വര്‍ഷത്തെ കേരള സംഗീത
നാടക അക്കാദമി പുരസ്‌കാര ജേതാവുമായ മനോജ് നാരായണന്‍ അഭിപ്രായപ്പെട്ടു. മേലടി എസ്എന്‍ബിഎം ഗവ. യുപി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ നാടകക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.പ്രമോദ് ആധ്യക്ഷം വഹിച്ചു. സ്‌കൂളിന്റെ ഉപഹാരം ബിആര്‍സി ട്രെയിനര്‍ ഉദയേഷ് ചേമഞ്ചേരി മനോജ് നാരായണന് സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ എം.സി.പ്രമോദ്, അജയകുമാര്‍, അഖില്‍ കാപ്പിരിക്കാട്, ചന്ദ്രന്‍ മുദ്ര, ആര്‍.എസ്.ദീപ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന നാടക പരിശീലന പരിപാടികള്‍ക്ക് മനോജ് നാരായണന്‍ നേതൃത്വം നല്‍കി.














