
കൊയിലാണ്ടി: സ്വകാര്യ ബസില്‍ നിന്നു തെറിച്ച് വീണ് യുവതിക്ക് പരിക്ക്. ദേശീയ പാതയില്‍ പൊയില്‍ക്കാവിലാണ് സംഭവം. പൊയില്‍ക്കാവ് സ്വദേശി ആദിത്യക്കാണ് (18) പരിക്ക്. കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന കൃതിക ബസ്സില്‍ നിന്നാണ്
അപകടം. ഹൈവേ പോലീസ് ഉടനെ തന്നെ സംഭവ സ്ഥലത്ത് കുതിച്ചെത്തി ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ഇറങ്ങും മുന്‍പ് ബസ്എടുത്തതാണ് അപകടകാരണം.















