
വടകര: മണിയൂര്‍ പോക്സോ കേസ് പ്രതി വടകര ബാങ്ക്റോഡ് ചങ്ങരോത്ത് അബ്ദുള്റഫീഖ് (48) റിമാന്‍ഡില്‍. കൊയിലാണ്ടി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് ഇയാളെ അന്വേഷണ
സംഘം കസ്റ്റഡിയില്‍ വാങ്ങും.
ഇന്നു രാവിലെയാണ് പ്രതിയെ ചെങ്ങോട്ടുകാവില്‍ വെച്ച് കാറില്‍ സഞ്ചരിക്കവെ വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍.രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം വടകര ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് പ്രതിയെ കൊയിലാണ്ടി പോക്സോ കോടതിയില്‍ ഹാജരാക്കിയത്.
അബ്ദുള്‍ റഫീഖിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ട് കൊയിലാണ്ടി പോക്സോ കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് പ്രതിയെ പിടികൂടുന്നത്. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കൊയിലാണ്ടി പോക്സോ കോടതിയുടെ ഉത്തരവില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന്
ഹൈക്കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി ഉത്തരവിട്ടു.
പ്രതിയുടെ ഹര്‍ജിയില്‍ പോലീസിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആസഫ് അലി നേരിട്ട് ഹാജരായി കോടതിയില്‍ വാദിച്ചു. മൂന്ന് ദിവസത്തോളം നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി പ്രതിയുടെ ഹര്‍ജി തള്ളിയത്. പ്രതിയെ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയായിരുന്ന പോലീസ് ഹൈക്കോടതി ഉത്തരവ് വന്നയുടന്‍ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
















