
വടകര: രണ്ടു ദിവസമായി കാണാതായ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. പുത്തൂര്‍ സബ്സ്റ്റേഷനു
സമീപം വാഴയില്‍ സതീഷ് കുമാറാണ് (60) മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെ കൃഷി നനയ്ക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. പിന്നാലെ നടന്ന പരിശോധനയിലാണ് ആളെ തിരിച്ചറിഞ്ഞത്.
രണ്ടു ദിവസമായി സതീഷ് കുമാറിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ഇദ്ദേഹത്തിനായി ബന്ധുക്കളും നാട്ടുകാരും വ്യാപകമായ തെരച്ചില്‍
നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വടകര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
















