
വടകര: വിദ്യാഭ്യാസ-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹരിതം വടകരയുടെ ഈ വര്‍ഷത്തെ ഹരിത രത്നം പുരസ്കാരത്തിന്
പേരാമ്പ്ര എംഎല്‍എ ഫാത്തിമ തഹ്ലിയ അര്‍ഹയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം 14ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. എം.സി വടകര, സൂപ്പി നരിക്കാട്ടേരി, ശരീഫ് സാഗര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 14ന്റെ ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്മാന് എം.സി വടകര, ഹരിതം പ്രസിഡന്റ് അഷ്റഫ് കോറോത്ത്, ജനറല്‍ സെക്രട്ടറി സി.ഷിജാര്‍, ട്രഷറര്‍ സുനീത് ബക്കര്‍, വാജിദ് എന്നിവര്‍ പങ്കെടുത്തു.
















