
വടകര: വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വടകരയില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ മുന്നോടിയായി ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എല്‍പി
സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഭക്ഷണപ്പുരയില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു.
ഇതിന് വടകര ഡിഇഒ പി.ഗീത നേതൃത്വം നല്‍കി. നഗരസഭാ പ്രതിപക്ഷ നേതാവ് എം. ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഭക്ഷണ കമ്മറ്റി കണ്‍വീനര്‍ മണ്ടോടി ബഷീര്‍ സ്വാഗതം പറഞ്ഞു.
എഇഒ വി.കെ. സുനില്‍, ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിജുല്‍ ആയടത്തില്‍, ദിനേശന്‍ കെ.പി, സുനില്‍കുമാര്‍ കെ, ബിപിസി വി.കെ അസീസ്, തറമ്മല്‍ അഷ്‌റഫ്, എം.പി മുഹമ്മദ് റഫീഖ്, തറമ്മല്‍ ഹമീദ്, സഫുവാന്‍ പി.സി, സുനിത് ബക്കര്‍, നദീര്‍ പി, അഷ്‌റഫ് കോറോത്ത്, സുനന്ദ ശ്രീജിത്ത്, വിജി റജില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നു ദിവസങ്ങളിലായി എണ്ണായിരത്തോളം പേര്‍ക്കാണ് വടകരയില്‍ ഭക്ഷണം ഒരുക്കുന്നത്.
















