
കൊയിലാണ്ടി: പൂക്കാട് കലാലയം അധ്യാപകര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ജ്ഞാനാഞ്ജന പുരസ്കാരം നാട്യാചാര്യന് ജനാര്ദ്ദനന് വാടാനപ്പള്ളിക്ക് സമ്മാനിച്ചു. ശിവദാസ് ചേമഞ്ചേരി പുരസ്കാര
സമര്പണം നിര്‍വഹിച്ചു.
പുരസ്കാര സമര്‍പ്പണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമസ്കൃതി ആദരം പരിപാടി പ്രശസ്ത മൃദംഗ വിദ്വാന് സുമോദ് മുണ്ടങ്ങാട് ഉദ്ഘാടനം ചെയ്തു. യു.കെ.രാഘവന് ആദരഭാഷണം നടത്തി. അഡ്വ കെ.ടി. ശ്രീനിവാസന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവദാസ് കാരോളി അവാര്‍ഡ് ജേതാവിനെ പൊന്നാട ചാര്‍ത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസ് സമാദര പത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ശിഷ്യരും പ്രശിഷ്യരും ചേര്‍ന്ന് ഗുരുവന്ദനം നടത്തി. ഡോ. എന്‍. വി. സദാനന്ദന്, സുനില്‍ തിരുവങ്ങൂര്‍, സത്യന് മേപ്പയ്യൂര്‍, ശശിലേഖാ സംസാരിച്ചു.. ജനാര്ദ്ദനന് വാടാനപ്പള്ളി മറുമൊഴി പ്രസംഗം നടത്തി. തുടര്‍ന്ന് നട്ടുവാങ്ക പരിശീലന ക്ലാസ് നടന്നു.
















