തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ കമ്പനിയായ ജി.എൻ.എ യിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചലിൽ നിന്ന്
വാങ്ങുന്നതിനേക്കാൾ 2000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും പീക്ക് അവറുകളിൽ ജി.എൻ.എ കൂടുതൽ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കരാറിനെ മന്ത്രിയോ കെഎസ്ഇബി ചെയർമാനോ എതിർത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 കോടി രൂപയുടെ അധിക ബാധ്യത വരുമായിരുന്നു. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. 2223 കോടി രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് ഹിമാചലിനെ ഒഴിവാക്കിയത്. എൽ.ഡി.എഫ് സർക്കാർ 2025-26 കാലയളവിലും സ്വകാര്യ വൈദ്യുതി വാങ്ങിയിട്ടുണ്ട്; അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















