വടകര: ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയല്പക്ക സൗഹൃദ വേദിയും വടകര തണലും സംയുക്തമായി ജീവിതശൈലീ രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാമത്ത് മുക്കില്‍ ഗ്രാമശ്രീ പരിസരത്ത് എട്ടാം തിയ്യതി ഞായറാഴ്ച രാവിലെ ഒമ്പതര മുതലാണ് ക്യാമ്പ്. ജീവിത ശൈലീ രോഗ ബോധവല്‍ക്കരണ ക്ലാസും വൃക്ക രോഗ നിര്‍ണയ ക്യാമ്പും നടക്കും. വടകര തണലിന്റെ വൃക്കക്കൊരു തണല്‍ പദ്ധതി പ്രകാരം ഗ്രാമതലങ്ങളില്‍ നടത്തപ്പെടുന്നക്യാമ്പിന്റെ ഭാഗമാണിത്. താല്പര്യമുള്ളവര് അന്ന് രാവിലെ 9 മണിക്ക് എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
ഗ്രാമശ്രീ യോഗത്തില്‍ പ്രസിഡന്റ് ടി.കെ.മോഹനന് അധ്യക്ഷത വഹിച്ചു. എന്‍.കെ.വാസു, മഹേഷ് കുമാര്‍ പി.കെ, സജിത് സി, റംല പി.എം, മനോജന് ടി.കെ, ശ്രുതി രണ്‍ജിത്, എന്നിവര്‍ സംസാരിച്ചു. പ്രസാദ് വിലങ്ങില്‍ സ്വാഗതവും ഷാജു.ബി. നന്ദിയും പറഞ്ഞു.
















