ആയഞ്ചേരി: തറോപ്പൊയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന
അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണയുമായി ഏകതാ പരിഷത്ത്. 28-ാം ദിവസത്തെ സമരം ഏകതാ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പ്രീത തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ പ്രീത തിരുവനന്തപുരം സര്‍ക്കാര്‍ സംവിധാനങ്ങളും പഞ്ചായത്തും വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഏകതാ പരിഷത്ത് സംസ്ഥാന സെക്രട്ടറി പപ്പന് കന്നാട്ടി മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ കമ്മിറ്റി ചെയര്മാന് അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ്.കെ നന്ദിയും പറഞ്ഞു.















