കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റില്‍ ഇരുന്ന് യുവതിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ ഇടുക്കി തൊടുപുഴ പുത്തന്‍പുരക്കല്‍ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ അര്‍ധ രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന 21കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. യുവതിയോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കയറിയ ഫൈസല്‍ നിരന്തരമായി ബുദ്ധിമുട്ടിക്കുകയും സ്വകാര്യ ഭാഗത്തടക്കം സ്പര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെ താമരശ്ശേരി പോലീസില്‍ അറിയിക്കുകയും പിന്നാലെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.