
നാദാപുരം: വോട്ട് കൊള്ളക്കെതിരെ രാജ്യം ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുമ്പോള്‍ അതേ ആവശ്യം തീക്കനലായി നാദാപുരത്തിന്റെ തെരുവിലും. ജനാധിപത്യ അട്ടിമറിക്കെതിരെ
നാദാപുരം, കാവിലുംപാറ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കെ. എം. അഭിജിത്ത് എംഎല്‍എ യുടെ നേതൃത്വത്തില്‍ നടത്തിയ ദേശ് ബഛാ വോ നൈറ്റ് മാര്‍ച്ച് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ‘വോട്ട് ചോരി നഹി ചലേഗാ’മുഴങ്ങിയ രാത്രിയില്‍ കല്ലാച്ചിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ ആയിര കണക്കിന്പ്രവര്ത്തകര് അണിനിരന്നു. കൈകളില്‍ തീപ്പന്തവുമായി നാദാപുരം ടൗണ്‍ വരെ നീണ്ട മാര്‍ച്ച് രാത്രിയെ പകലാക്കി. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള താക്കീതാണ് മാര്‍ച്ചെന്ന്
തുടര്‍ന്ന് നടന്ന പ്രതിഷേധത്തെരുവ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. നാദാപുരം ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് അധ്യക്ഷനായി. കാവിലുംപാറ ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്കോട്ട് സ്വാഗതം പറഞ്ഞു. കെപിസിസി മെമ്പര്‍ കെ.ടി ജയിംസ്, അഡ്വ: കെ.എം. രഘുനാഥ്, രവിഷ് വളയം,അഡ്വ: എ. സജീവ്, കെ പി രാജന്, അനസ് നങ്ങാണ്ടി, വി വി.റിനീഷ്, കെ.ടി.കെ. അശോകന്, അഖില മാര്യാട്ട്, യുവി ബിന്ദു എന്നിവര്‍ നേതൃത്വം നല്കി.
















