
തിരുവള്ളൂര്‍: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സഹപാഠി ചാനിയംകടവിലെ ഷൈമക്ക് കൈത്താങ്ങുമായി ആയഞ്ചേരി റഹ്മാനിയ്യ എച്ച്എസ്എസ് 98
ബാച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍. സഹപാഠികള്‍ സമാഹരിച്ച ധനസഹായം തിരുവള്ളൂരില്‍ നടന്ന ചടങ്ങില്‍ ചികിത്സ കമ്മിറ്റി രക്ഷാധികാരിയും തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എല്‍വി രാമകൃഷ്ണന് ഏറ്റുവാങ്ങി.
ചടങ്ങില്‍ ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ അഖിലേഷ് എം കെ, ചെയര്മാന് മൊയ്തു കുണ്ടാറ്റില്‍ , വാര്‍ഡ് മെമ്പര്‍ ബുഷറ ഏരത്ത്, പൂര്‍വ വിദ്യാര്‍ഥി സമിതി 98 ബാച്ച് ഭാരവാഹികളായ കരിം പിലാക്കി, ഷീന ബിഎസ്, കെ സുധീഷ് വള്ളിയാട്, സി മുഹമ്മദ് എന്നിവര്‍ സന്നിഹിരായിരുന്നു.
















