വടകര: തിരുവള്ളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവര് ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 18ന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ എത്തേണ്ടതാണ്.