നാദാപുരം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് കൊണ്ടുപോവുകയും ചെയ്ത കേസിലെ
പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ട സംഭവം വിവാദമായി. സേനക്കു തന്നെ നാണക്കേടായ ഈ പ്രശ്നത്തില്‍ പൊലീസില്‍ മുറുമുറുപ്പ് ശക്തമാണ്.
നാദാപുരം ഗവ. കോളജ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ പിടികൂടിയ യൂത്ത് ലീഗ് പ്രവര്‍ത്തകനെ നാദാപുരം എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ പ്രതിയെ ആണ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പേരറിയാവുന്ന 7 പേരും കണ്ടാലറിയാവുന്ന 13 ഓളം പേരും ചേര്‍ന്ന് പൊലിസുകാരെ കയ്യേറ്റം ചെയ്ത് മോചിപ്പിച്ച് കൊണ്ടുപോയത്. ഈ
സംഭവത്തില്‍ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാദാപുരം എസ്ഐയുടെ പരാതിയില്‍ കേസ് എടുത്തിരുന്നു. ഈ കേസിലെ ഏഴ് പ്രതികള്‍ക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇന്ന് ജാമ്യം നല്‍കിയത്. ഈ നടപടി പൊലീസുകാരിലും പുറത്തും ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായിരിക്കുയാണ്. കോളജ് പരിസരത്ത് നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
















