കണ്ണൂര്‍: കണ്ണൂരില്‍ വീണ ജോര്‍ജിന് എതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തില്‍ ഗണ്‍മാന്റെ പുതിയ മൊഴി പുറത്ത് വന്നതിന് പിന്നാലെ വീണ ജോര്‍ജിനും ഗണ്‍മാനും
എതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. കെ.എസ്.യു നല്കിയ പരാതിയില്‍ വീണ ജോര്‍ജിന് എതിരെ കേസ് എടുത്തേക്കുമെന്നാണ് വിവരം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ് എടുക്കാന്‍ ആഭ്യന്തര വകുപ്പ് ശ്രമം നടത്തുന്നത്. ഗണ്മാന് എതിരെ നടപടിക്കും ആഭ്യന്തര വകുപ്പില്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. വീണാ ജോര്‍ജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതായി കെഎസ്യു ഡിജിപിക്ക് നല്കിയ
പരാതിയില്‍ പറയുന്നു. കള്ളമൊഴി നല്കാന് വീണ ജോര്‍ജ് ഗണ്‍മാനെ നിര്‍ബന്ധിച്ചു. വീണാ ജോര്‍ജിന് എതിരെ വഞ്ചനാ കുറ്റം ചുമത്തണമെന്നും കെഎസ്.യു ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിച്ചെന്നും ആക്രമണത്തിന് മാരകായുധങ്ങള്‍ ഉപയോഗിച്ചുവെന്നും
വ്യാജ മൊഴി കൊടുക്കുകയും തന്റെ ഗണ്‍മാനെ കൊണ്ട് വ്യാജ മൊഴി കൊടുപ്പിക്കുകയും ചെയ്ത വീണാ ജോര്‍ജ് പൊതുസമൂഹത്തെ കബളിപ്പിച്ചുവെന്നും നിയമവ്യവസ്ഥയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
കേസിലെ നടപടികള്‍ വേഗത്തിലാക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















