വില്യാപ്പള്ളി: തിരുമന ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ പ്രകാശനം ആധ്യാത്മിക പ്രഭാഷകന്‍ രമേശ്
സുദര്‍ശനം നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി ഡോ. പ്രസാദ് നമ്പൂതിരി സപ്ലിമെന്റ് ഏറ്റു വാങ്ങി. ട്രസ്റ്റിബോര്‍ഡ് ചെയര്മാന് സുമേഷ്.ടി.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ശശി, ബാലകൃഷ്ണന് അപ്സര, മുണ്ടോളി രാമചന്ദ്രന്, ശ്രീജിത്ത് കുരുന്നും കണ്ടി, ടി.പി.വിനോദന്‍, രാഖി വടക്കെ പുതുക്കുടി എന്നിവര്‍ സംസാരിച്ചു. മനോജ് പയ്യപ്പള്ളി സ്വാഗതവും സുബ്രഹ്മണ്യന് നമ്പൂതിരി നന്ദിയും പറഞ്ഞു. 19-ാം തിയ്യതി തിങ്കളാഴ്ചയാണ് ലക്ഷം ദീപ സമര്പണം.















