എടച്ചേരി: കളിയാംവെള്ളി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സ്റ്റേജ് കലാ പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്
പി.നിമിഷ നിര്വഹിച്ചു. ആഘോഷകമ്മിറ്റി ചെയര്മാന് കെ.എം.നാണു അധ്യക്ഷത വഹിച്ചു. ട്രസ്റ്റീ ബോര്ഡ് മെമ്പര്മാരായ ഉണ്ണി പിലാവുള്ളതില്, മനോജന്, ആഘോഷകമ്മറ്റി ഭാരവാഹികളായ ലിജേഷ്, സജീവന് എന്നിവര് സംസാരിച്ചു. 15ന് രാത്രി നൃത്തനൃത്യങ്ങളും പ്രാദേശിക കലാപരിപാടികളും 16ന് നാദാത്മികയുടെ സെമി ക്ലാസിക്കല് ഭജന്സ്, 17 ന് പ്രാദേശിക കലാപരിപാടികള്, 19 ന് നൃത്തസന്ധ്യ, പ്രാദേശിക കലാപരിപാടികള്, 21 ന് കാലത്ത് 5 മണി മുതല് വാഹനപൂജ, പായസദാനം രാവിലെ 9 മണി മുതല് വിദ്യാരംഭം വൈകുന്നേരം 5.30 ന് വിളക്ക് എന്നിവയും നടക്കും.















