തോടന്നൂര്: കോഴിക്കോട് ജില്ലാ ഇന്ക്ലൂസീവ് സ്പോര്ട്സ് മീറ്റില് തോടന്നൂര് ബിആര്സി പരിധിയില് നിന്ന് മാറ്റുരയ്ക്കുന്ന കുട്ടികള്ക്ക് ബിആര്സിയുടെ ഉപഹാരമായി ജേഴ്സികള്
വിതരണം ചെയ്തു. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി ഉപജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 40-ഓളം പ്രതിഭകള്ക്കാണ് ‘എസ്പാന്ഷെ’യുടെ സഹകരണത്തോടെ ജേഴ്സി ലഭ്യമാക്കിയത്. ചടങ്ങില് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് വി.എം.സുരേന്ദ്രന് വിതരണോദ്ഘാടനം നിര്വഹിച്ചു. ബിപിസി എം.എം.മുഹമ്മദ് അധ്യക്ഷത വഹിച്ച
ചടങ്ങില് കെ.കൃഷ്ണകുമാര്, ഹമീദ്, രാഗേഷ്, രാജേഷ്.ടി.കെ, ഉബൈദ്.ടി, ഹാരിസ് പാറക്കല് എന്നിവര് സംസാരിച്ചു.















