ഓര്ക്കാട്ടേരി: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്ഡിലെ മഠത്തും താഴെ കുനിയില്
ആവണിയുടെ കിഡ്നി മാറ്റിവെക്കല് ശസ്ത്രക്രിയക്കായുള്ള ധനസമാഹരണത്തില് വേറിട്ട മാതൃക തീര്ത്ത് ഓര്ക്കാട്ടേരി കെകെഎം ജിവിഎച്ച്എസ്എസ് വൊക്കേഷണല് ഹയര്
സെക്കന്ഡറി വിഭാഗം എന്എസ്എസ് വളണ്ടിയര്മാരും അധ്യാപകരും. വിദ്യാര്ഥികള് സ്വയം നിര്മിച്ച സോപ്പ്, ഹാന്റ് വാഷ്, ഡിറ്റര്ജന്റ് തുടങ്ങിയ ഉല്പ്പന്നങ്ങള് പൊതുജനങ്ങള്ക്ക് വിറ്റഴിച്ചാണ് ചികിത്സയ്ക്കായുള്ള തുക സമാഹരിച്ചത്. സ്കൂളില് നടന്ന ലളിതമായ ചടങ്ങില് എന്എസ്എസ് വളണ്ടിയര് ലീഡര്മാരായ വിനായക്.കെ.എം, അനിരുദ്ധ്.എസ്.ദാമോദരന് എന്നിവരില് നിന്നു ചികിത്സാ കമ്മിറ്റി ജനറല് കണ്വീനര് എന്.ടി.ഷാജി തുക ഏറ്റുവാങ്ങി. ചടങ്ങില് വിഎച്ച്എസ്ഇ പ്രിന്സിപ്പള് പി.ജയഹരി, എന്എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര് വി.പി.ഉബൈദ്, എന്എസ്എസ് പ്രോഗ്രാം ഓഫീസര് അഹമ്മദ് ടി.അന്സാര്, ചികിത്സാ കമ്മിറ്റി ട്രഷറര് വി.പി.ജിതേഷ്, എം.അശോകന്, പ്രസാദ് വിലങ്ങില്, മഞ്ജുഷ എന്നിവര് പങ്കെടുത്തു.















