കല്ലാച്ചി: യുപിഐ ഇടപാടുകള്ക്ക് എംഡിആര് ഏര്പ്പെടുത്തിയ കേന്ദ്ര സര്ക്കാറിന്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായ സമിതി നാദാപുരം ഏരിയ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില് വ്യാപാരികള് കല്ലാച്ചി പോസ്റ്റ് ഓഫീസ് മാര്ച്ചും ധര്ണയും നടത്തി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ.വിജയന് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.എച്ച്.പ്രദീപന് അധ്യക്ഷത വഹിച്ചു. വിജീഷ്, ബാലന്, ബിജു.സി.കെ, ബിജു ഇരിങ്ങണ്ണൂര് എന്നിവര് സംസാരിച്ചു. ഏരിയ സെക്രട്ടറി മനോജ് തുണേരി സ്വാഗതവും പ്രേമന് എടച്ചേരി നന്ദിയും പറഞ്ഞു.















