വട്ടോളി: ഘോഷയാത്രയും പൂക്കളും മധുരം നൽകിയും സ്കൂളിലെത്തിയ വിദ്യാർഥികളെ അധ്യാപകരും പി.ടി.എയും ജനപ്രതിനിധികളും നാട്ടുകാരും വരവേറ്റു. വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവശനോത്സവം ഉദ്ഘാടനം ചെയ്തജാനു എടത്തി (ലിധിൻ ലാൽ)
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/GVP-MAll-VATAKARA.jpeg?resize=849%2C600&ssl=1)
തമാശകൾ പറഞ്ഞു കുട്ടികളെയും രക്ഷിതാക്കളെയും കൈയ്യിലെടുത്തു.
പി.ടി.എ. പ്രസി .കെ. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗായകൻ ഇസ്മയിൽ നാദാപുരം മുഖ്യാതിഥിയായി. വാർഡ് മെമ്പർ സി.പി. സജിത, പ്രധാനാധ്യാപിക കെ.പ്രഭാനന്ദിനി, ഫസ്റ്റ് അസി: കെ.ഹീറ, കെ. റിനീഷ് കുമാർ, ജി.എൽലഗേഷ് പിടിഎ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. വർണ്ണക്കുട നൽകി.
നവാഗതരെ വരവേറ്റു
വട്ടോളി:വട്ടോളി എൽ.പി സ്കൂളിലെത്തിയ നവാഗതരെ വർണ്ണകുടകൾ നൽകി വരവേറ്റു. നിലവിലുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും നൽകി. വാർഡ് മെമ്പർ ഒ വനജ ഉദ്ഘാടനം ചെയ്തു. സിനിമ നടൻ ശ്രീജിത്ത് കൈവേലി മുഖ്യാഥിയായി , പി.ടി.എ. പ്രസി. കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സദാശിവൻ സംസാരിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/dd-5.jpg?resize=600%2C400&ssl=1)
വർണാഭമാക്കി പ്രവേശനോത്സവം
കുന്നുമ്മൽ: കുന്നുമ്മൽ സൗത്ത് എം.എൽ.പി.യിൽഎ.ഇ.ഒ.കെ. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുരളികുളങ്ങരത്ത് അധ്യക്ഷത വഹിച്ചു. ഗായകൻ ഫിറോസ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/csi-college-chombala.jpeg?resize=800%2C600&ssl=1)
നാദാപുരം മുഖ്യാതിഥിയായി. പ്രധാനധ്യാപിക ബി.കെ ഷിജിന, മുൻ പ്രധാനാധ്യാപകരായ
വി.എം കുഞ്ഞി കണ്ണൻ, ഒപി ഗംഗാധരൻ, ജപ കുസുമം ,കുമാരൻ, ഗീത, ഷറഫുനിസ എന്നിവർ സംസാരിച്ചു.