മണിയൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഗുരുതര പരിക്ക് പറ്റി കിടപ്പിലായ പ്രിയ സഹപ്രവർത്തകൻ അനുരൂപിൻെറ വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിന് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ‘അനുരൂപിനൊരു സ്നേഹഭവനം’ നിർമ്മാണ പ്രവൃത്തി മണിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജയപ്രഭയുടെ
സാന്നിധ്യത്തിൽ വടകര ഡി.വൈ.എസ്.പി. കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി.പി. അഭിജിത്ത്, ജില്ലാ സെക്രട്ടറി പി. സുഖിലേഷ്, പ്രസിഡണ്ട്, എം.ഷനോജ്, ജോ. സെക്രട്ടറി രജീഷ് ചെമ്മേരി, കെ.പി ഒ ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുനിൽകുമാർ. ഇ. രവികൃഷ്ണൻ, കെ.ടി.കെ.രമേശൻ എന്നിവർ സംസാരിച്ചു.