
വടകര: ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ചെമ്പൈ സംഗീത മണ്ഡപത്തില്‍ നവരാത്രി സംഗീതോത്സവം തുടങ്ങി. വെച്ചൂര്‍ സി. ശങ്കര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.
എക്സിക്യൂട്ടീവ് ഓഫിസര്‍ എ.ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.രാമകൃഷ്ണന്, സുരേഷ്കുമാര്‍. എം, കെ.ബാബു, പി.കെ.വേണു, വി. സുമതി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സംഗീത കച്ചേരി അരങ്ങേറി. 21 വരെ ദിവസവും രാവിലെ 7.30ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമം ഉണ്ടാകും. ചൊവ്വാഴ്ച ഏഴിന് കെ.വി.എസ്.ബാബു, 14ന് ഏഴിന് നവനീത് കൃഷ്ണ, 15ന് ഏഴിന് ആര്.പ്രിയ, 16ന് ഏഴിന് കെ.വി.എസ്.ബാബു, 17ന് ഏഴിന് സതീശന് നമ്പൂതിരി എന്നിവര്‍ സംഗീത കച്ചേരി അവതരിപ്പിക്കും.
















