ഓര്‍ക്കാട്ടേരി: സംസ്ഥാന തല ജൂനിയര്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.കെ.വിനയ്, വിവിധ കലാ,ശാസ്ത്ര മേളയില്‍ വിജയം കൈവരിച്ച ഇമയ് പാര്‍വണ്‍,
അന്‍ജ്വല്‍ സിയോണ്‍, അനോണ്‍സിയ എന്നിവരെ ആദിയൂര്‍ പുലരി റസിസന്റ്‌സ് അസോസിയേഷന്‍ അനുമോദിച്ചു. എ.എം.പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി. പ്രദീപ് കുമാര്‍.ടി.സി, രമേശന്‍.എ.എം, ചന്ദ്രന്‍.പി.കെ, അനില.വി.പി, വിപിഷ.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാജു.ടി.പി സ്വാഗതം പറഞ്ഞു.















