
മാഹി: മാഹി ബസിലിക്ക തിരുനാള്മഹോത്സവത്തിന്റെ പ്രധാന ദിവസങ്ങളായ 14,15 തിയ്യതികളില്‍ മാഹി പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. ഈ ദിവസങ്ങളില്‍
തലശ്ശേരി ഭാഗത്ത് നിന്നു വരുന്ന ബസും ലോറിയും മുണ്ടോക്ക് റോഡ് വഴി റെയില്‍വെ സ്റ്റേഷന് മുന്‍വശത്ത് കൂടി അഴിയൂര്‍ ചുങ്കം ഭാഗത്തേക്ക് പോവണം. വടകര ഭാഗത്ത് നിന്നു വരുന്ന എല്ലാ വാഹനങ്ങളും ഗവണ്മെന്റ് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോര്‍ പാര്‍ക്ക് റോഡ് വഴി പോലിസ് സ്റ്റേഷന് മുന്‍വശത്ത് കൂടി മാഹിപാലം ഭാഗത്തേക്ക് പോകണം. മെയിന്‍ റോഡില്‍ സെമിത്തേരി റോഡ് ജംഗ്ഷന് മുതല്‍ ഗവ. ആശുപത്രി ജംഗ്ഷന് വരെയും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്
അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യാന്‍ മാഹി കോളജ് ഗ്രൗണ്ട്, മഞ്ചക്കല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ടാഗോര്‍ പാര്‍ക്കിന്റെ തെക്കുവശം ഗവണ്മെന്റ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം എന്നിവ ഉപയോഗിക്കാവുന്നതാണ്. പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതതിനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്നു തിരുനാള്‍ ഡ്യൂട്ടിക്കായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ദേവാലയത്തിനകത്ത് മൊബൈല്‍ ഫോണ്‍,
കടലാസു പൊതികള്‍, ബാഗ് മറ്റ് സാമഗ്രികള്‍ ഒന്നും തന്നെ അനുവദിക്കുന്നതല്ല.
14 ന് മാഹി ടൗണില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല
അനധികൃത മദ്യവില്‍പ്പന തടയുന്നതിനും ഒപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പ്രത്യേക സുരക്ഷ നടപടികള്‍ക്കായി കേരള പോലീസിന്റെ ബോംബ് സ്ക്വാഡിന്റെ സഹായവും ഉണ്ടാവും.
ദേവാലായ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളും കുട്ടികളും അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും പ്രത്യേകം സൂക്ഷിക്കണമെന്ന് പൊലിസ് സൂപ്രണ്ട് ബി. ധനശേഖരന്
അറിയിച്ചു.
















