
വടകര: മുസ്ലിം ലീഗ് വടകര മണ്ഡലം സെക്രട്ടറി വൈക്കിലശ്ശേരി കാളംകുളത്ത് ഹാഷിം (74) അന്തരിച്ചു. യുഡിഎഫ് ചോറോട് പഞ്ചായത്ത് ചെയര്‍മാന്‍, മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത്
പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈക്കിലശ്ശേരി കുറ്റിയില്‍ ജുമമസ്ജിദ് പ്രസിഡന്റ്, കക്കാട് ജുമ മസ്ജിദ് സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. പരേതരായ കാളംകുളത്ത് ഇബ്രാഹിം ഹാജിയുടേയും കുഞ്ഞി പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ ഹജ്ജുമ്മ.
മക്കള്‍: ഷംനാര്‍ (ദുബൈ), ഷംസീര്‍ (ഷാര്‍ജ), ഷംന. മരുമക്കള്‍: എടലാട്ട് ഡാനിഷ് കായക്കൊടി
(ദുബൈ), അഫീദ കിഴക്കയില്‍ തലായി, അസ്മിറ ഒതയോത്ത് കോട്ടപ്പള്ളി. സഹോദരങ്ങള്‍: സുഹറ, ജമീല, നസീമ, അബ്ദുള്‍ കരീം, റസിയ, ഫിറോസ്, ആരിഫ, സറീന, ഇഷാം, സുഹൈല്‍.
മയ്യിത്ത് നിസ്‌കാരം ശനി കാലത്ത് 9 മണിക്ക് മസ്ജിദുല്‍ മുബാറക്ക് – തെക്കയില്‍ മുക്ക് (പുറമേരി), 9.30 ന് കുറ്റിയില്‍ ജുമാ മസ്ജിദ് (വൈക്കിലശ്ശേരി). ഖബറടക്കം 10.30ന് കക്കാട്ട് പള്ളി (മാങ്ങാട്ട് പാറ).
















