വടകര: കേരളത്തിലെ അധ്യാപകര്‍ നേരിടുന്ന അവകാശനിഷേധങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് കെപിഎസ്ടിഎ. നിലവില്‍ ബാക്കിയുള്ള ഡിഎ ഉടന്‍ നല്‍കുകയും പുതിയ നിയമനങ്ങള്‍ ത്വരിതപ്പെടുത്തുകയും വേണം. പൊതുജനങ്ങള്‍ക്കു മുന്പില് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും അവഹേളിക്കാനുള്ള സര്‍ക്കാര്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
നീക്കം അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ടെന്ന് വടകരയില്‍ നടന്ന കെപിഎസ്ടിഎ യോഗം അഭിപ്രായപ്പെട്ടു. ദീര്‍ഘകാല സേവനാന്തരം വിരമിക്കുന്ന അധ്യാപകരായ എന്‍.ശ്യാംകുമാര്‍, കെ.സജീവന്, ഡൊമിനിക് സി കുളത്തൂര്‍, പി.കെ.സുരേന്ദ്രന്, സജീവന് അരൂര്‍, ജാന്‍സി മാത്യു എന്നിവര്‍ക്ക് കെപിഎസ്ടിഎ യാത്രയയപ്പ് നല്കി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
വടകര വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യൂ ജില്ലാ പ്രസിഡണ്ട് ടി.ടി.ബിനു മുഖ്യാ തിഥിയായി. സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളായ സജീവന് കുഞ്ഞോത്ത്, പി കെ രാധാകൃഷ്ണന്, സംസ്ഥാന സമിതി അംഗം ടി.സി സുജയ, സംസ്ഥാന കൗണ്‍സിലര്‍മാരായ സി.വി നഫീസ, പി രഞ്ജിത്ത് കുമാര്‍, പി.ആര്.പാര്‍ഥസാരഥി തുടങ്ങിയവര്‍ സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.രാജീവന് സ്വാഗതവും ട്രഷറര്‍ പി.ജിതിന് റാം നന്ദിയും പറഞ്ഞു