കക്കട്ടില്‍: ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് സ്റ്റേറ്റ് ലോംഗ് സര്‍വീസ് ഡക്കറേഷന്‍ അവാര്‍ഡ് നേടിയ വട്ടോളി നാഷനല്‍ എച്ച്എസ്എസിലെ അധ്യാപിക ബി.നിഷയെ പിടിഎയും സ്റ്റാഫും
അനുമോദിച്ചു. മനേജര്‍ അരയില്ലത്ത് രവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി. ടി.കെ.ബിജു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.മനോജന്‍, കെ.പി.സുരേഷ്, പി.പി.അശോകന്‍, എടത്തില്‍ ദിനേശന്‍, കെ.എസ്.സിജി, ടി.പ്രജിത്ത്, ജിജി കുര്യക്കോസ്, രജിഷ, തന്‍മയ, ജെ.ബി.ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.















