നാദാപുരം: വളയം കുനിങ്ങേന്റവിട വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണു പരിക്കേറ്റ ഒന്നരവയസുകാരന്‍ മരിച്ചു. ജിതിന്‍-വിജിഷ ദമ്പതികളുടെ മകന്‍ യവിന്‍യുവിയാണ് മരിച്ചത്. ജിതിന്‍ ഖത്തറിലാണ്. ഇന്ന് പകലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ
കുട്ടി കരഞ്ഞതിനു പിന്നാലെ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ വളയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: അത്വിക്.















