വടകര: ‘മാനവികതക്ക് ഒരു ഇശല്‍ സ്പര്‍ശം’ എന്ന പ്രമേയത്തില്‍ കേരള മാപ്പിള കലാ അക്കാദമി നടത്തുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ കമ്മിറ്റി സ്നേഹ സംഗമവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. കാലുഷ്യം നിറഞ്ഞ വര്‍ത്തമാനകാലത്ത് മാനവ സാഹോദര്യത്തിന്റെ മഹിതമായ സന്ദേശം വിളംബരം ചെയ്താണ് സില്‍വര്‍ ജൂബിലി കൊണ്ടാടുന്നത്. ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പുരാവസ്തു മ്യൂസിയം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് പി.ടി.അബ്ദുറഹ്മാന് സ്മാരക അവാര്‍ഡ് മാപ്പിള കലാ ഗവേഷകന് ഫൈസല്‍ എളേറ്റിലിന് മന്ത്രി സമ്മാനിച്ചു.
മാപ്പിളപാട്ടുകള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് പോലും വലിയ ഊര്‍ജമാണ് നല്‍കിയതെന്നും പഴയ കാല പാട്ടുകള്‍ മനുഷ്യ മനസ്സുകളെ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നും പുതിയ കാലത്ത് അത്തരം രചനകള്‍ പരിമിതമാണെന്നും മന്ത്രി പറഞ്ഞു.
അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ.അഷ്റഫ് വാണിമേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ കെ മുസ്തഫ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ പി എച്ച് അബ്ദുല്ല അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.
ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട വി എം അഷ്റഫിനെ ചടങ്ങില്‍ അനുമോദിച്ചു. ഗായകന്
താജുദ്ദീന് വടകര, ഫസല്‍ കൊടുവള്ളി, ജില്‍സിയ, ഇശ്റത്ത് സബ, നൗഷാദ് വടകര, അബ്ദുറഹ്മാന് കള്ളിത്തൊടി, സൂപ്പി തിരുവള്ളൂര്‍, നവാസ് കോറോത്ത്, പി വി ഹസീബ് റഹ്മാന്, സമീര്‍ കുഞ്ഞിപ്പള്ളി, സുലൈമാന്‍ മണ്ണാറത്ത്, സി വി അഷ്റഫ്, ബഷീര്‍ പുറക്കാട്, പി സി നൗഷാദ്,
എസ് വി സലീം തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് ടി.കൊടുവള്ളി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന സംഗീത വിരുന്നിന് ഫസല്‍ വെള്ളായിക്കോട്, ഇഷ്റത്ത് സബ, ഫൈസല്‍ കാരാട്, ശഹമ മലപ്പുറം, സലീം കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.