
തിരുവള്ളൂര്‍: ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയ ഗ്യാനേഷ്‌കുമാര്‍ രാജി വെക്കുംവരെ കോണ്‍ഗ്രസ് സമരം തുടരുമെന്നും തെരുവുകളില്‍ പ്രതിഷേധാഗ്നി
പടരുമെന്നും ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഡല്‍ഹി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി തിരുവള്ളൂരില്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.സി ഷീബ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ സി.പി വിശ്വനാഥന്‍, എടവത്തുകണ്ടി കുഞ്ഞിരാമന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന.സെക്രട്ടറി ബവിത്ത് മലോല്‍, ശ്രീജിത്ത് എടത്തട്ട എന്നിവര്‍ പ്രസംഗിച്ചു.
















