ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍
നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം നാലു ദിവസം പിന്നിട്ടു. നാലാം ദിവസത്തെ സമരം ആയഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മെമ്പര്‍ വിനീത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കിനാലിയോട്ട് അധ്യക്ഷത വഹിച്ചു. ടി.കെ.മൊയ്തു, വിബീഷ് വട്ടക്കുനി, കരീം പിലാക്കി, കെ.കെ.ചോയി, എ.കെ.മാധവന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍ സ്വാഗതവും മുഹമ്മദ് കിളിയമ്മല്‍ നന്ദിയും പറഞ്ഞു. ജനവാസ മേഖലയില്‍ സിഎന്‍ജി സിലിണ്ടര്‍ പരിശോധനാ കേന്ദ്രം തുടരുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് കൂടുതല്‍ ജനപിന്തുണ ലഭിച്ചുവരികയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.















