കക്കട്ടില്‍: വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന്റെയും കക്കട്ടില്‍ സുഹൃദ് സംഘത്തിന്റെയും നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ ഗാന്ധി ഗ്രാമോത്സവം ശനിയാഴ്ച രാവിലെ വട്ടോളി
നാഷനല്‍ ഹയര്‍ സെക്കന്റി സ്‌കൂളില്‍ തുടങ്ങുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10ന് വിവിധ മത്സര പരിപാടികള്‍ ആര്‍ട്ടിസ്റ്റ് പികെജി കല്ലാച്ചി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സ്മരണാഞ്ജലി, ഗാന്ധി ഭജന്‍സ്, ഗാന്ധി കാവ്യാലാപനം, ഉച്ചക്ക് ശേഷം ഓപ്പണ്‍ ടു ഓള്‍ എന്നിവ നടക്കും.
സ്മരണാഞ്ജലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമോത്സവം കവി പി.എന്‍.ഗോപികൃഷ്ണനും ഗാന്ധി കാവ്യാലാപനം വി.ടി.മുരളിയും ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഡോ. പി.പവിത്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍
തുടങ്ങിയവര്‍ ഗാന്ധി ഗ്രാമോത്സവത്തില്‍ പങ്കെടുക്കും. എല്ലാം ഒരുക്കവും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.















