
വടകര: ഓര്‍ക്കാട്ടേരി ടൗണില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കടകള്‍
അഗ്നിക്കിരയായി. കനത്ത നഷ്ടം. മെയിന്‍ റോഡില്‍ ബസ് സ്‌റ്റോപ്പിനു സമീപത്തെ ഇവ ബ്രൈഡ് എന്ന വലിയ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോര്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, ചെരിപ്പുകട തുടങ്ങിയ സ്ഥാപനങ്ങളിലേക്കും തീപടര്‍ന്നു. രാത്രി ഇടിമിന്നലിനു പിന്നാലെയാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനം
അടക്കാനിരിക്കെയാണ് തീപിടിത്തം. പത്തോളം റൂമുകളുള്ള വലിയ സ്ഥാപനമാണ് ഇവ ബ്രൈഡ്. ഇടിമിന്നലേറ്റാണോ തീ പിടിച്ചതെന്ന് വ്യക്തമല്ല. പൊടുന്നനെ ഇവ ബ്രൈഡിനെ തീ വിഴുങ്ങുകയായിരുന്നു. വേറേയും സ്ഥാപനങ്ങളിലേക്കു തീ ആളിപ്പടര്‍ന്നെങ്കിലും തടയാനായി. വടകരയില്‍ നിന്നും നാദാപുരത്തില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും തീ അണക്കുന്ന പരിശ്രമത്തിലാണ്.
















