
വടകര: ഓരോ പ്രവര്‍ത്തകരും മാതൃകയാക്കേണ്ട നേതാവാണ് കൂടാളി അശോകനെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. വടകര ബ്ലോക്ക്
കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കൂടാളി അശോകന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി അഡ്വ.ഐ. മൂസ അനുസ്മരണ പ്രഭാഷണം നടത്തി. പുറന്തോടത്ത് സുകുമാരന്‍, കെ.പി. കരുണന്, കാവില്‍ രാധാകൃഷ്ണന്, നല്ലാടത്ത് രാഘവന്, വി.കെ. പ്രേമന്, സുധീഷ് വള്ളില്‍, പി.ടി.കെ നജ്മല്‍, പി.എസ്. രന്‍ജിത്ത് കുമാര്‍. വി. ഗോപാലന്, പ്രബിന് പാക്കയില്‍, നാസ്സര്‍ മീത്തല്‍, സഫയര്‍ പി. തുടങ്ങിയവര്‍ സംസാരിച്ചു.
















