വടകര: തൊഴിലുറപ്പ് മേഖലയിലെ അട്ടിമറിക്കും ജനദ്രോഹ നടപടികള്‍ക്കും എതിരെ
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പ്രതിഷേധ കൂട്ടായ്മ. തൊഴിലുറപ്പ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് നടന്ന സമര കൂട്ടായ്മയില്‍ നൂറുകണക്കിന് തൊഴിലാളികളും ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ തൊഴില്‍ പുനഃസ്ഥാപിക്കുക, കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവൃത്തികള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. പി.ശ്രീജിത്ത്, അനിത പിലാക്കണ്ടി, ടി.എച്ച്.സതി, വി.പി.ഗോപാലകൃഷ്ണന്‍, കെ.സി.പ്രവീഷ്, ആര്‍.കെ.സുജീവന്‍ എന്നിവര്‍ സംസാരിച്ചു.















