
കോഴിക്കോട്: ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ് എന്‍ജിനീയറിംഗ് ഗ്രൂപ്പിന്റെ രണ്ടാം എഞ്ചിനിയര്‍ റെജിമെന്റിന് കീഴിലുള്ള 362-ഫീല്‍ഡ് കമ്പനിയിലെ മുന്‍ സൈനികരുടെ
സ്നേഹ സംഗമമായ ‘ 362 സ്നേഹസംഗമം-2026 ഈ മാസം 10, 11 തിയതകളില്‍ കക്കാടംപൊയിലില്‍ നടക്കും.
സൈനിക സേവന കാലത്തെ ഓര്‍മകള്‍ പുതുക്കുന്നതിനും വര്‍ഷങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്ന സൗഹൃദ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനുമാണ് സംഗമം സംഘടിപ്പിക്കുന്നത്.
കാര്‍ഗില്‍ യുദ്ധകാലത്തെ 362 ഫീല്‍ഡ് കമ്പനിയുടെ സേവനവും ത്യാഗവും അനുസ്മരിക്കുന്ന ചടങ്ങുകള്‍, മുതിര്‍ന്ന സൈനികരെ ആദരിക്കല്‍, സൗഹൃദ സംഗമം തുടങ്ങിയ പരിപാടികള്‍ സംഗമത്തിന്റെ ഭാഗമായി നടക്കും.
















