
വടകര: ‘ഗുരുവിനെ പകരാം പ്രകൃതിയെ കാക്കാം’ എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ കോഴിക്കോട് ഡയറ്റുമായി സഹകരിച്ച്
മൂന്നാമത് പ്രൊഫ. ശോഭീന്ദ്രന്‍ അനുസ്മരണം 12-ാം തിയ്യതി തിങ്കളാഴ്ച വടകര പുത്തൂരിലെ ഡയറ്റ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ ഗ്രീന്‍ പാര്‍ലമെന്റ്’ ആണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. ഗ്രീന്‍ പാര്‍ലമെന്റില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം, കേരളത്തിലെ ജൈവ വൈവിധ്യങ്ങള്‍ എന്നീ രണ്ടു സെഷനുകളുണ്ടാവും. മണിപ്പാലില്‍ പിഎച്ച്ഡി സ്‌കോളറായ ചൈത്ര ഭഗവതി പറമ്പ്, വനമിത്ര പുരസ്‌കാര ജേതാവ് ഡോ. ദിലീപ് കോട്ടേമ്പ്രം എന്നിവര്‍ സെഷനുകള്‍ നയിക്കും. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളജ്, ഡയറ്റ് വടകര ക്യാമ്പസ്
എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും പാനലിസ്റ്റുകള്‍ ആയി പങ്കെടുക്കും.
ഗ്രീന്‍ പാര്‍ലമെന്റിന് പുറമെ ഉദ്ഘാടനം, അനുസ്മരണം, ഓര്‍മ മരം, പുരസ്‌കാര ദാനം, ശോഭീന്ദ്ര വനം എന്നിവയും ഉണ്ടാകും. പരിപാടി കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. ശോഭീന്ദ്രന്റെ സന്തതസഹചാരി ആയിരുന്ന ഡോ. ഹുസൈന്‍ മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു.കെ. അബ്ദുന്നാസര്‍ മുഖ്യാതിഥി ആകും. ഫൗണ്ടേഷന്‍ കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കായി നല്‍കുന്ന രണ്ടാമത് പ്രൊഫ. ശോഭീന്ദ്രന്‍ പുരസ്‌കാരം ഇരിങ്ങാലക്കുട സ്വദേശി കാവല്ലൂര്‍ ഗംഗാധരന് ചടങ്ങില്‍
സമര്‍പിക്കും. 10,001 രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങിയതാണ് പുരസ്‌കാരം.
ക്യാമ്പസില്‍ ഓര്‍മ്മ മരം നടും. പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ബിനീഷ് താമരശ്ശേരി വക സൗജന്യമായി കറുവപ്പട്ടയുടെ തൈകള്‍ നല്‍കും. പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
വാര്‍ത്താ സമ്മേളനത്തില്‍ ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍,
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സരസ്വതി ബിജു, ജോ.സെക്രട്ടറി ബിനീഷ് താമരശ്ശേരി, ഡയറ്റ് ലക്ചറര്‍ എം.വി. ജാനിഷ്, പി.കെ. അനഘ, യു.എസ്. അഞ്ജു കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
















