
വില്യാപ്പള്ളി: തോടന്നൂര്‍ ഉപജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ 1071 പോയിന്റുമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 766 പോയിന്റുമായിയ
വില്യാപ്പള്ളി എംജെവി എച്ച്എസ്എസ് രണ്ടാം സ്ഥാനവും 708 പോയിന്റുമായി ആയഞ്ചേരി റഹ്‌മാനിയ എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. മറ്റു വിദ്യാലയങ്ങളെ പോയിന്റ് അടിസ്ഥാനത്തില്‍ ബഹുദൂരം പിന്നിലാക്കിയ മേമുണ്ട സ്‌കൂളിന് 70 ഫസ്റ്റും 31 സെക്കന്റും 27 തേര്‍ഡും ലഭിച്ചു.
ശാസ്ത്രമേളയില്‍ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മേമുണ്ടക്കാണ് ഓവറോള്‍. ഗണിതശാസ്ത്ര മേളയില്‍ യുപി, ഹൈസ്‌കൂള്‍ വിഭാഗം ഓവറോളും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി. സാമൂഹികശാസ്ത്ര മേളയില്‍ എച്ച്എസ്,
എച്ച്എസ്എസ് വിഭാഗങ്ങളില്‍ ഓവറോളും യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും മേമുണ്ട കരസ്ഥമാക്കി. ഐടി മേളയില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മേമുണ്ടക്കാണ് ഓവറോള്‍. പ്രവൃത്തിപരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം ഓവറോള്‍ മേമുണ്ട സ്വന്തമാക്കി. മേമുണ്ടയിലെ 130 ഓളം വിദ്യാര്‍ഥി പ്രതിഭകള്‍ നവംബര്‍ അഞ്ചിന് വടകരയില്‍ നടക്കുന്ന കോഴിക്കോട് ജില്ലാ ശാസ്ത്രോത്സവത്തില്‍ മാറ്റുരക്കും. മേമുണ്ടക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും പിടിഎയും മാനേജ്‌മെന്റും അഭിനന്ദിച്ചു.
















