
തിക്കോടി: വളരെക്കാലമായി പഞ്ചായത്ത് ഫയലുകളും മറ്റു സാധനങ്ങളും അട്ടിയിട്ട് മാലിന്യ മുറിക്ക് സമാനമായി മാറിയ പഞ്ചായത്ത് ബസാറിലെ വയോജന കേന്ദ്രത്തിന് അര്‍ഹമായ
പരിഗണന നല്‍കി നടപടി കൈക്കൊണ്ട പഞ്ചായത്ത് പ്രസിഡന്റിന് സീനിയര്‍ സിറ്റിസന്‍സ് ഫോറത്തിന്റെ ആദരം.
വയോജന കേന്ദ്രത്തിന്റെ അവസ്ഥ ഫോറം കമ്മിറ്റി അംഗങ്ങള്‍ അധികൃതരെ നിരന്തരം ബോധ്യപ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ഉണ്ടായിരുന്നില്ല. പുതുതായി ചാര്‍ജെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ ഫൈസല്‍ പെട്ടെന്ന് തന്നെ ഫയലുകള്‍ മുറിയില്‍ നിന്ന് മാറ്റാനും മുറി ശുദ്ധീകരിക്കാനും നടപടി കൈക്കൊണ്ടു. 25 കസേരകള്‍ വയോജനങ്ങള്‍ക്കായി നല്‍കുകയും ചെയ്തു. ഇതുവരെ കിട്ടാത്ത പരിഗണന പെട്ടെന്ന് തന്നെ
ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിനെ ഫോറം കമ്മിറ്റി അംഗങ്ങള്‍ വയോജന ദിനത്തില്‍ ആദരിച്ചു.
ശാന്തകുറ്റിയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ഇബ്രാഹിം തിക്കോടി എം.സി.വി ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി. മുഖ്യാതിഥി ഒ.കെ. ഫൈസല്‍, ബാലന്‍ കേളോത്ത്, യു.വി.ലീല, ബാലകൃഷ്ണന്‍ മണിയോത്ത്, രവി നവരാഗ്, പി. രാമചന്ദ്രന്‍ നായര്‍, കെ.എം. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ഹെൽത്ത് ഇൻഷൂറൻസ്
ഇല്ലാതെ
ഒരു നിമിഷം പോലും
ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലൂടെയാണ്
കടന്ന് പോകുന്നത്.
ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















