
അഴിയൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും
രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള നേതാക്കള്‍ക്ക് നേരെ നടന്ന കൈയേറ്റത്തില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം കമ്മിറ്റി മുക്കാളി ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ബാബുരാജ്, പാര്‍ട്ടി നേതാക്കളായ വി കെ അനില്‍ കുമാര്‍, പാമ്പള്ളി ബാലകൃഷ്ണന്, വി.വി ലെനി, കെ പി വിജയന്, പി കെ കോയ, കവിത അനില്‍കുമാര്‍, സജീവന് വാണിയംകുളം, ഫിറോസ് കാളാണ്ടി, ബബിത്ത് തയ്യില്‍, സോമന് കൊളരാട്, കെ കെ ഷെറിന് കുമാര്‍, പുരുഷുരാമത്ത്, ഷെഹീര്‍ അഴിയൂര്‍, ജയരാജന് കെ പി എന്നിവര്‍ നേതൃത്വം നല്കി.
















