
അരൂര്‍: അരൂര്‍-തണ്ണീര്‍ പന്തല്‍ റോഡില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്ന് പുലര്‍ച്ചെ
അഞ്ച് മണിയോടെ ഒരു ഓട്ടോ ഡ്രൈവറാണ് പുലി റോഡിലൂടെ ഓടുന്നത് കണ്ടതായി പറയുന്നത്. പുലര്‍ച്ചെയുള്ള കെഎസ്ആര്‍ടിസി ബസില്‍ പോകുന്നതിനായി ഒരാളെ ഇറക്കാന്‍ അരൂരില്‍ പോകുന്നതിനിടയില്‍ കണ്ടതായാണ് പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.
















