വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ ആവണിയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് ധനസമാഹരണം നടത്തുന്നതില്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ്
കമ്മിറ്റി കാഴ്ചവെച്ചത് ശ്രദ്ധേയമായ പ്രവര്‍ത്തനം. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 4,39,166 രൂപ പിരിച്ചെടുത്തുകൊണ്ട് മാതൃകാപരമായ പ്രവര്‍ത്തനമാണ് കമ്മിറ്റി നടത്തിയത്. കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ചികിത്സ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.ടി.ഷാജിക്ക് കൈമാറി. ചികിത്സാ കമ്മിറ്റി ഭാരവാഹികളായ കെ.വിശ്വനാഥന്‍, വി.പി.ജിതേഷ്, എം.അശോകന്‍, പ്രസാദ് വിലങ്ങില്‍, ഫണ്ട് സമാഹരണത്തിന് നേതൃത്വം നല്‍കിയ വി.പി.ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.രാജന്‍, ശിവകുമാര്‍ ബ്രദേഴ്‌സ്, മനീഷ്.ടി.പി, മുസ്തഫ, സി.സോമന്‍, വിജീഷ്, സുരേഷ്.കെ എന്നിവര്‍ പങ്കെടുത്തു.















