വടകര: ധീരനായ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി വടകരയില്‍ അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ പരിപാടി
ഉദ്ഘാടനം ചെയ്തു. ഭീകരവാദ അക്രമത്തെ ചെറുത്ത ധീരനായ സ്മിത്ത് മച്ചാറിനെ അഭിനന്ദിക്കാന്‍ പോലും തയ്യാറാകാത്ത കോണ്‍ഗ്രസ്, സിപിഎം നേതൃത്വത്തിന്റെ മനസ്സ് ഭീകരവാദികള്‍ക്കൊപ്പമാണെന്ന് പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.പി.മുരളി, അഡ്വ. ദിലീപ്, മണ്ഡലം അധ്യക്ഷ പ്രിയങ്ക.സി.പി, ജില്ലാ ഭാരവാഹികളായ എ.അനൂപ്, പി.പി.വ്യാസന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ഷനിലേഷ് എന്നിവര്‍ സംസാരിച്ചു.















