
കൊയിലാണ്ടി: മൂടാടിയില്‍ ലോറിക്ക് പിറകില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. തിക്കോടി പെരുമാള്‍പുരം സ്വദേശി വടക്കേട്ടില്‍ സജീര്‍ ആണ് മരിച്ചത്. നന്തി പഴയ ടോള്‍ ബൂത്തിനു
സമീപത്താണ് അപകടം. റോഡരികില്‍ നിര്‍ത്തിയിട്ട ടിഎന്‍ 88 സി. 7539 ലോറിക്ക് പിറകില്‍ കെഎല്‍ 57 എഡി 5603 സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടന്‍ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സജീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
















